Google | ഒരു തെറ്റായ ഉത്തരത്തിന് ഗൂഗിളിന് നഷ്ടമായത് 100 ബില്യൺ ഡോളർ! പുതിയ നിർമിതബുദ്ധി ചാറ്റ്‌ബോട്ട് പുറത്തിറക്കാനിരിക്കെ തുടക്കത്തിലേ കല്ലുകടി
Feb 9, 2023, 10:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com) ഗൂഗിളിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട് ബാർഡിന്റെ പരസ്യത്തിൽ ഒരു തെറ്റായ ഉത്തരം നൽകിയതിനെ തുടർന്ന് ഗൂഗിൾ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾക്ക് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. എതിരാളിയായ മൈക്രോസോഫ്റ്റ് പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സെർച്ച് എഞ്ചിൻ വിപണിയിലേക്ക് വ്യാപിപ്പിക്കുമെന്ന കമ്പനിയുടെ ആശങ്ക ഇതോടെ വർധിച്ചു.

തിങ്കളാഴ്ച ട്വിറ്ററിൽ പുറത്തിറങ്ങിയ ബാർഡിന്റെ പ്രമോഷനിൽ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ കണ്ടെത്തലിനെക്കുറിച്ച് ഒരാൾ ചോദിച്ചിരുന്നു. ഭൂമിയുടെ സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ചിത്രങ്ങൾ ആദ്യമായി എടുത്തത് ജെയിംസ് വെബ് ദൂരദർശിനിയാണെന്ന് ബാർഡിൽ നിന്ന് ഉത്തരം ലഭിച്ചു. വാസ്തവത്തിൽ അത് 2004 ൽ യൂറോപ്യൻ വെരി ലാർജ് ടെലിസ്കോപ്പ് എടുത്തതായിരുന്നു. ജ്യോതിശാസ്ത്രജ്ഞർ ഉടൻ തന്നെ ട്വിറ്ററിൽ ഈ തെറ്റ് ചൂണ്ടിക്കാണിച്ചു. ഇത് നിക്ഷേപകരെ ആശങ്കയിലാക്കി.
കണക്കുകൾ പ്രകാരം, ആൽഫബെറ്റിന്റെ ഓഹരികൾ 7.68 ശതമാനം ഇടിഞ്ഞു, ഇതുമൂലം കമ്പനിയുടെ വിപണി മൂലധനത്തിന് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായി. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള ചാറ്റ്‌ബോട്ട് ചാറ്റ്‌ജിപിടി (ChatGPT) യുടെ വർധിച്ചുവരുന്ന ജനപ്രീതി ഗൂഗിളിനെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വർഷം അവസാനമാണ് മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ ചാറ്റ്‌ജിപിടി ആരംഭിച്ചത്.
ഇപ്പോൾ ഇത് ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ ബിസിനസിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കെല്ലാം ലളിതമായ ഉത്തരം നല്‍കാന്‍ പ്രാപ്തമാണ് ഈ ചാറ്റ്‌ബോട്ട്. ദീര്‍ഘമായ ലേഖനങ്ങള്‍ എഴുതാനും കണക്കിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെയുള്ള കഴിവ് ചാറ്റ്ജിപിടിക്കുണ്ട്. ചാറ്റ്ജിപിടി ചാറ്റ്ബോട്ടുമായി മത്സരിക്കുന്നതിനായാണ് 'ബാർഡുമായി ഗൂഗിൾ രംഗത്തെത്തിയത്. എന്നാൽ തുടക്കത്തിലേ കല്ലുകടി അവർക്ക് ക്ഷീണമായി.
Keywords: Washington, News, World, google, Technology, Alphabet Stock Plunge Erases $100 Billion After New AI Chatbot Gives Wrong Answer In Ad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.