SWISS-TOWER 24/07/2023

ഇസ്ലാം വിരുദ്ധ ചിത്രത്തിന്റെ നിര്‍മ്മാതാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇസ്ലാം വിരുദ്ധ ചിത്രത്തിന്റെ നിര്‍മ്മാതാവ് അറസ്റ്റില്‍
ലോസ് ഏഞ്ചല്‍സ്: ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും കാരണമായ ഇസ്ലാം വിരുദ്ധ ചിത്രം 'ദി ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസി'ന്റെ നിര്‍മ്മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് 55 കാരനായ നാക്കൗള ബസ്സേലെ നാക്കൗള എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് അറസ്റ്റ്.

2010ല് നടന്ന ബാങ്ക് വഞ്ചനാ കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.നാക്കൗളയുടെ പേരില്‍ എട്ട് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബാങ്ക് പ്രൊബേഷന്‍ ഓഫീസര്‍ക്ക് വ്യാജ രേഖകള്‍ നല്‍കിയതടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. വ്യാജ രേഖകളില്‍ ഇയാള്‍ മൂന്ന് വ്യത്യസ്ത പേരുകളാണ് നല്‍കിയിരിക്കുന്നത്. ജഡ്ജ് സൂസന്‍ സെഗാള്‍ ആണ് നാക്കൗളയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിക്കുമേല്‍ കോടതിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഇവര്‍ വിധിന്യായത്തില്‍ പറഞ്ഞു.

നാക്കൗളയ്‌ക്കെതിരെ മുസ്ലീം വിദ്വേഷം ആളിപ്പടരുന്നതിനാല്‍ ഇയാള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോടതിക്കുള്ളില്‍ പൊതുജനങ്ങളെ വിലക്കിയിട്ടുണ്ട്. വാദം കേള്‍ക്കാന്‍ പത്രപ്രവര്‍ത്തകര്‍ക്കും മറ്റും വീഡിയോ കോണ്‍ഫറന്‍സിലൂടെ മറ്റൊരു കെട്ടിടത്തിലാണ് സൗകര്യം നല്‍കിയത്.

സാം ബാസിലെ എന്ന വ്യാജപേരാണ് ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ് എന്ന ചിത്രത്തില്‍ നാക്കൗള നല്‍കിയിരിക്കുന്നത്. ബാങ്ക വഞ്ചനാകേസില്‍ ചോദ്യം ചെയ്യാനായി ഈ മാസമാദ്യം നാക്കൗളയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
SUMMERY: Los Angeles: The alleged filmmaker behind the video that sparked protests across Muslim countries was arrested and detained without bond on Thursday, as a US judge said she feared he would try to flee.

Keywords: World, Los Angels, Court order, Arrest, Anti Islam film, Innocence of Muslims, Director,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia