Air India | എന്‍ജിന്‍ തകരാര്‍; സാന്‍ ഫ്രാന്‍സ്‌കോയിലേക്ക് പറന്ന നോണ്‍ സ്റ്റോപ് എയര്‍ ഇന്‍ഡ്യാ വിമാനം റഷ്യയില്‍ സുരക്ഷിതമായി ഇറക്കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മോസ്‌കോ: (www.kvartha.com) സാന്‍ ഫ്രാന്‍സ്‌കോയിലേക്ക് പറന്ന നോണ്‍ സ്റ്റോപ് എയര്‍ ഇന്‍ഡ്യാ വിമാനം റഷ്യയില്‍ സുരക്ഷിതമായി ഇറക്കി. ബോയിംഗ് 777-ന്റെ എന്‍ജിനുകളില്‍ ഒന്ന് തകരാറിലായതിനെ തുടര്‍ന്നാണ് എയര്‍ ഇന്‍ഡ്യയുടെ ഡെല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം റഷ്യയിലെ മഗദാനില്‍ സുരക്ഷിതമായി ഇറക്കിയതെന്നാണ് റിപോര്‍ട്.
Aster mims 04/11/2022

വിമാനത്തില്‍ 232 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഐജിഐ എയര്‍പോര്‍ടില്‍ നിന്നായിരുന്നു വിമാനം പറന്നുയര്‍ന്നത്. മറ്റൊരു വിമാനത്തില്‍, മഗദാനില്‍ നിന്നും സാന്‍ ഫ്രാന്‍സ്‌കോയിലേക്ക് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. 

Air India | എന്‍ജിന്‍ തകരാര്‍; സാന്‍ ഫ്രാന്‍സ്‌കോയിലേക്ക് പറന്ന നോണ്‍ സ്റ്റോപ് എയര്‍ ഇന്‍ഡ്യാ വിമാനം റഷ്യയില്‍ സുരക്ഷിതമായി ഇറക്കി

നിലവില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജോലിക്കാരെയും മഗദാനിലെ പ്രാദേശിക ഹോടെലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ സുരക്ഷിതമായി സാന്‍ ഫ്രാന്‍സ്‌കോയില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട് അധികാരികള്‍ എല്ലാ സഹകരണവും ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്‍ഡ്യാ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: News, Kerala, Air India, Plane, Delhi, San Francisco, Russia, Air India plane from Delhi to San Francisco lands in Russia after engine problem.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia