ഇറാഖില്‍ നിന്ന് നഴ്‌സുമാരുമായി ഇന്ത്യന്‍ വിമാനം പറന്നുയര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇര്‍ബില്‍(ഇറാഖ്): (www.kvartha.com 05.07.2014) തികൃതിലെ ആശുപത്രിയില്‍ കുടുങ്ങിയിരുന്ന മലയാളി നഴ്‌സുമാര്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.05ന് ഇറാഖിലെ ഇര്‍ബില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്നു. നഴ്‌സുമാര്‍ക്കൊപ്പം ഇറാഖില്‍ കഴിഞ്ഞിരുന്ന നിരവധി ഇന്ത്യക്കാരുമുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്.

ശനിയാഴ്ച രാവിലെ 7 മണിക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനമെത്തുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. എന്നാല്‍ വിമാനം ഒരു മണിക്കൂര്‍ കൂടി വൈകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

തികൃതിലെ ആശുപത്രിയില്‍ നിന്നും സുന്നി പോരാളികള്‍ നഴ്‌സുമാരെ മൊസൂളിലേയ്ക്കും തുടര്‍ന്ന് ഇര്‍ബിലിലേയ്ക്കും എത്തിക്കുകയായിരുന്നു. ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയ നഴ്‌സുമാര്‍ എല്ലാവരും സുരക്ഷിതരാണ്.

ഇറാഖില്‍ നിന്ന് നഴ്‌സുമാരുമായി ഇന്ത്യന്‍ വിമാനം പറന്നുയര്‍ന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Iraq, Indian, Nurses, Kochi, ISIS,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia