SWISS-TOWER 24/07/2023

ഒബാമയുടെ ഊഴം കഴിഞ്ഞു; മോഡി പൊട്ടനെപോലെ മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 07/02/2015) ഇന്ത്യയിലെ മതസഹിഷ്ണുതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ അഭിപ്രായപ്രകടനമുണ്ടാക്കിയ അലയൊലി കെട്ടടങ്ങും മുന്‍പേ മോഡിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊട്ടനെപോലെ മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് ആവശ്യപ്പെടുന്നത്.

മഹാത്മ ഗാന്ധിയുടെ ജീവിതം യുഎസിനേയും പ്രചോദിപ്പിക്കുന്നതാണെന്നും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമത്തിനെതിരെ മോഡി ശബ്ദിക്കാത്തതെന്താണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് ചോദിക്കുന്നത്. മോഡീസ് ഡെയ്ഞ്ചറസ് സൈലന്‍സ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ന്യൂയോര്‍ക്ക് ടൈംസ് മോഡിയുടെ മൗനത്തെ ചോദ്യം ചെയ്യുന്നത്.

ക്രിസ്തുമത ആരാധാനലയങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തെക്കുറിച്ച് ഇന്ത്യന്‍ ജനതയെ സംരക്ഷിക്കേണ്ട, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി പ്രതികരിക്കുന്നില്ല. പണവും വാഗ്ദാനങ്ങളും നല്‍കി ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഹിന്ദുമതത്തിലേയ്ക്ക് കൂട്ടമതം മാറ്റം നടത്തിയിട്ടും അദ്ദേഹം അതേക്കുറിച്ച് ശബ്ദിച്ചിട്ടില്ല എഡിറ്റോറിയല്‍ പറയുന്നു.

ഹിന്ദു വലതുപക്ഷത്തെ മോഡി അനുകൂലിക്കുന്നുവെന്നാണ് ഈ മൗനത്തില്‍ നിന്നും മനസിലാക്കേണ്ടതെന്നും ടൈംസ് പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന മത അസഹിഷ്ണുത മഹാത്മ ഗാന്ധിയെ പോലും ഞെട്ടിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഒബാമയുടെ ഊഴം കഴിഞ്ഞു; മോഡി പൊട്ടനെപോലെ മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്
SUMMARY: As President Barack Obama's comments that religious intolerance in India would have shocked Mahatma Gandhi raised a storm in India, the New York Times asked Prime Minister Narendra Modi to break his "deafening silence."

Keywords: Prime Minister, Narendra Modi, New York Times, Religious Minorities,


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia