അഫ്ഗാനില്‍ സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു
Dec 25, 2020, 12:30 IST
കാബൂള്‍: (www.kvartha.com 25.12.2020) അഫ്ഗാനിസ്ഥാനില്‍ വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തിയിരുന്ന സാമൂഹ്യ പ്രവര്‍ത്തക ഫ്രെഷ്ത കൊഹിസ്താനി വെടിയേറ്റ് മരിച്ചു. അഫ്ഗാനിലെ കൊഹിസ്താന്‍ ജില്ലയിലെ വടക്ക്-കിഴക്ക് കപിസ പ്രവിശ്യയിലാണ് സംഭവം. ഹെസവലില്വെച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ ആയുധധാരി ഫ്രെഷ്ത കൊഹിസ്താനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ഫ്രെഷ്തയുടെ സഹോദരനും പരിക്കേറ്റു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്ത്തകന് റഹ്മത്തുല്ല നിക്സാദും ഫ്രീ ആന്‍ഡ് ഫെയര്‍ ഇലക്ഷന് ഫോറം ഓഫ് അഫ്ഗാന് മേധാവി യൂസഫ് റഷീദും കൊല്ലപ്പെട്ടിരുന്നു.
Keywords: Kabul, News, World, shot dead, Enquiry, Gun, Afghan woman activist Freshta Kohistani gunned down in Kapisa province
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.