അഫ്ഗാന്‍ താലിബാന്‍ പുതിയ നേതാവിനെ പ്രഖ്യാപിച്ചു

 


ADVERTISEMENT

കാബൂള്‍: (www.kvartha.com 26.05.2016) അഫ്ഗാന്‍ താലിബാന്റെ പുതിയ തലവനായി മുല്ല ഹൈബത്തുള്ള അഖുന്‍സാദയെ നിയമിച്ചു. മുന്‍നേതാവ് മുല്ല അഖ്തര്‍ മന്‍സൂര്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നിയമനം. കൊല്ലപ്പെട്ട മന്‍സൂറിന്റെ രണ്ട് സഹായികളില്‍ ഒരാളായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു മുല്ല ഹൈബത്തുള്ള.

പാകിസ്ഥാനിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന താലിബാന്‍ നേതാക്കളുടെ യോഗത്തിലാണ് മുല്ല ഹൈബത്തുള്ളയെ പുതിയ തലവനായി തെരഞ്ഞെടുത്തത്. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് താലിബാന്‍ സംഘങ്ങള്‍ പാകിസ്ഥാനില്‍ തമ്പടിച്ചിരിക്കുന്നത്.

അഫ്ഗാന്‍ താലിബാന്‍ പുതിയ നേതാവിനെ പ്രഖ്യാപിച്ചുകൊല്ലപ്പെട്ട മുല്ല അഖ്തര്‍ കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോകുന്നതിന്റെ സൂത്രധാരനായിരുന്നു. സൈന്യത്തിന്റെ രഹസ്യ സഹായത്തോ
ടെയാണ് മുല്ല മന്‍സൂര്‍ പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം വേഷവും പേരും മാറി ഇറാന്‍ അതിര്‍ത്തിയില്‍ രഹസ്യ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് യു എസ് സൈന്യം മുല്ല മന്‍സൂറിനെ കൊലപ്പെടുത്തിയത്. യു എസ് ഡ്രോണ്‍ വിമാനം ഉപയോഗിച്ചായിരുന്നു മന്‍സൂറിനെ കൊലപ്പെടുത്തിയത്.

SUMMARY: The Afghan Taliban on Wednesday confirmed that its former leader Mullah Akhtar Mansour was killed in a US drone strike last week and appointed a successor.

Keywords: Afghanistan, Taliban, Mullah Akhtar Mansour, Terrorist, Killed, Drone Attack, US, Successor, Appointed, Pakistan, Secret, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia