അഫ്ഗാന്‍ സൈന്യം സ്ത്രീകളെ പരിശീലിപ്പിക്കുന്നു

 


ADVERTISEMENT

കാബൂള്‍: പ്രത്യേക സേനാ വിഭാഗത്തിലേയ്ക്ക് സ്ത്രീകളെ നിയമിക്കുന്നതിനായി അഫ്ഗാനില്‍ സൈന്യം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നു. അമേരിക്കന്‍ നാറ്റോ സഖ്യ സൈനീകര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍ വാങ്ങുന്നതോടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് അധിക സൈനീകരെ ആവശ്യമായി വന്ന സാഹചര്യത്തിലാണ് സ്ത്രീകളെ പരിശീലിപ്പിക്കാന്‍ സൈനീക നേതൃത്വം തയ്യാറായത്.

അഫ്ഗാന്‍ സൈന്യം സ്ത്രീകളെ പരിശീലിപ്പിക്കുന്നുതീവ്രവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്ന സൈനീക വിഭാഗത്തിലേയ്ക്കാണ് സ്ത്രീകളെ നിയമിക്കുന്നത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സ്ത്രീ സാന്നിധ്യമില്ലാതെ പാശ്ചാത്യ സൈനീകര്‍ കയറി ഇറങ്ങുന്നത് ഗുരുതരപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭരണാധികാരികളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്ത്രീകളും കുട്ടികളും കഴിയുന്ന വീടുകളില്‍ സ്ത്രീ സൈനീകരുടെ സാന്നിധ്യത്തില്‍ തിരച്ചില്‍ നടത്തുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

SUMMERY: Kabul, Afghanistan: The Afghan army is training female special forces to take part in night raids against insurgents, breaking new ground in an ultraconservative society and filling a vacuum left by departing international forces.

Keywords: World news, Kabul, Afghanistan, Afghan army, Training, Female special forces, Night raids, Insurgents,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia