SWISS-TOWER 24/07/2023

കിളിമഞ്ചാരോ കീഴടക്കി ചരിത്രം സൃഷ്ടിച്ച് ആന്ധ്രാപ്രദേശില്‍ നിന്നും 9 വയസുകാരി

 


ADVERTISEMENT

ടാന്‍സാനിയ: (www.kvartha.com 02.03.2021) കിളിമഞ്ചാരോ കീഴടക്കി ചരിത്രം സൃഷ്ടിച്ച് ആന്ധ്രാപ്രദേശില്‍ നിന്നും ഒമ്പതു വയസുകാരി. ആന്ധ്രാപ്രദേശുകാരിയായ റിഥിക ശ്രീ ആണ് ആഫ്രികന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ടാന്‍സാനിയയിലെ കിളിമഞ്ചാരോ കീഴടക്കി അഭിമാന നേട്ടം സ്വന്തമാക്കിയത്. ഇതോടെ കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെണ്‍കുട്ടിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
Aster mims 04/11/2022

കായികാധ്യാപകനും ക്രിക്കറ്റ് കോച്ചുമായ പിതാവിനൊപ്പം കഴിഞ്ഞ ജനുവരി 16നാണ് റിഥ്വിക കിളിമഞ്ചാരോ പര്‍വതം കയറിത്തുടങ്ങിയത്. നേരത്തെ സമുദ്രനിരപ്പില്‍ നിന്ന് 5,681 മീറ്റര്‍ ഉയരത്തിലുള്ള ഗില്‍മാന്‍ പോയിന്റും റിഥ്വിക കീഴടക്കിയിരുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ ചെറുപ്പം മുതല്‍ റിഥ്വിക റോക് ക്ലൈമ്പിങ് പരിശീലനം നേടിയിരുന്നു. 

കിളിമഞ്ചാരോ കീഴടക്കി ചരിത്രം സൃഷ്ടിച്ച് ആന്ധ്രാപ്രദേശില്‍ നിന്നും 9 വയസുകാരി

തെലങ്കാനയിലെ ഭോംഗിറിലെ റോക്ക് ക്ലൈംബിംഗ് സ്‌കൂളില്‍ നിന്നും റിഥിക പരിശീലനം നേടിയിട്ടുണ്ട്. നിരവധി പേരാണ് റിഥികയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രതിസന്ധിക്കിടയിലും അവസരങ്ങളെ പ്രയോജനപ്പെടുത്തിയ റിഥികക്ക് അഭിനന്ദനങ്ങളെന്ന് അനന്ത്പൂര്‍ കലക്ടര്‍ ഗാന്ധം ചാന്ദ്രുഡു ട്വിറ്ററില്‍ കുറിച്ചു.

Keywords:  News, World, Girl, Twitter, Father, Record, 9-year-old girl from Andhra Pradesh conquers Mount Kilimanjaro
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia