Plane Crash | ടേക് ഓഫിനിടെ സാങ്കേതിക തകരാര്‍; സുഡാനില്‍ വിമാനം തകര്‍ന്ന് വീണ് 9 പേര്‍ക്ക് ദാരുണാന്ത്യം
Jul 24, 2023, 10:43 IST
ADVERTISEMENT
ഖാര്‍തൂം: (www.kvartha.com) കിഴക്കന്‍ സുഡാന്‍ റെഡ് സീ സ്റ്റേറ്റിലെ പോര്‍ട് സുഡാന്‍ വിമാനത്താവളത്തിലുണ്ടായ സിവിലിയന്‍ വിമാനാപകടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. സുഡാനീസ് സായുധ സേനയാണ് ഇക്കാര്യം അറിയിച്ചത്.
ടേക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വിമാനത്താവളത്തില്‍ തകര്‍ന്ന് വീണതെന്ന് സുഡാനീസ് ആര്‍മി വക്താവിന്റെ ഓഫീസ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഒമ്പത് പേരില്‍ നാല് സൈനികരും ഉള്‍പ്പെടുന്നു. അതേസമയം ഒരു പെണ്‍കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള യുദ്ധത്തിന്റെ നൂറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പോര്‍ട് സുഡാന്‍ വിമാനത്താവളത്തില്‍ അപകടം.
Keywords: News, World, Accident, Death, Plane Crash, Airport, 9 killed in plane crash at Port Sudan airport: Sudanese army.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

