Tibet Avalanche | ടിബറ്റിന്റെ തെക്കന്‍ മേഖലകളിലുണ്ടായ ഹിമപാതത്തില്‍ 8 മരണം; ചൈനീസ് സര്‍കാര്‍ രക്ഷാ പ്രവര്‍ത്തക സംഘത്തെ ദുരന്ത ബാധിത പ്രദേശത്തേക്ക് അയച്ചു
Jan 19, 2023, 12:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെയ്ജിങ്: (www.kvartha.com) ടിബറ്റിന്റെ തെക്കന്‍ മേഖലകളിലുണ്ടായ ഹിമപാതത്തില്‍ എട്ട് പേര്‍ മരിച്ചതായി മരണം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ടിബറ്റിലെ നയിങ്ക്ഷി പട്ടണത്തിലാണ് അപകടം സംഭവിച്ചത്. മെയ്ന്‍ലിങ് കൗണ്ടിയിലെ പെയ് ഗ്രാമത്തിനും മെഡോങ് കൗണ്ടിയിലെ ദോസോങ് ലാ ടണലിന്റെ അവസാന ഭാഗത്തിനും ഇടയിലാണ് ഹിമപാതമുണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളും കാണാതായവരെയും കണ്ടെത്താനും സഹായങ്ങള്‍ ലഭ്യമാക്കാനും ചൈനീസ് സര്‍കാര്‍ രക്ഷാ പ്രവര്‍ത്തക സംഘത്തെ ദുരന്ത ബാധിത പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. വാഹനങ്ങളില യാത്ര ചെയ്യുകയായിരുന്നവര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അതേസമയം എത്രപേരെ കാണാതായിട്ടുണ്ട് തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൈനയുടെ അടിയന്തര പ്രതികരണ സേനയും രക്ഷാ സംഘങ്ങളെ അയച്ചതായി സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപോര്‍ടുകള്‍ പറയുന്നു.
Keywords: News, World, Goverment, Death, Accident, Missing, 8 Killed In Tibet Avalanche, China sends Team For Rescue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

