SWISS-TOWER 24/07/2023

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ആശങ്ക ഉയര്‍ത്തി സുനാമി മുന്നറിയിപ്പ്

 


ജക്കാര്‍ത്ത: (www.kvartha.com 15.11.2014) കിഴക്കന്‍ ഇന്‍ഡോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തെതുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ആശങ്ക ഉയര്‍ത്തി സുനാമി മുന്നറിയിപ്പ്
300 കിമീ ചുറ്റളവിലാണ് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സമുദ്രാന്തര്‍ ഭാഗത്തിന്റെ അടിത്തട്ടില്‍ നിന്നും 46 കിമീ ആഴത്തിലാണിതിന്റെ പ്രഭവ കേന്ദ്രം. കോട്ട ടെര്‍നേറ്റിന് വടക്കുപടിഞ്ഞാറ് ഭാഗത്തായാണിത്.

ഇന്‍ഡോനേഷ്യയുടെ ഭാഗങ്ങള്‍, ഫിലിപ്പീന്‍സ്, ജപ്പാന്‍, തായ് വാന്‍, സൗത്ത് പസഫിക്കിലെ ഐലന്റുകള്‍ എന്നിവിടങ്ങളില്‍ സുനാമി തിരകള്‍ ആഞ്ഞടിക്കുമെന്ന് പസഫിക് സൂനാമി വാണിംഗ് സെന്റര്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

SUMMARY: Jakarta: A powerful 7.3-magnitude earthquake rocked the Maluku Islands in eastern Indonesia Saturday, sparking a tsunami warning for areas up to 300 kilometres (185 miles) away.

Keywords: Indonesia, USGS, US Geological Survey, Sydney, Hawaii, Pacific Tsunami

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia