Tsunami Warning | ജപ്പാനിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്
ടോക്കിയോ: (KVARTHA) ജപ്പാനില്‍ ശക്തമായ ഭൂചലനം (Earthquake) ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം പടിഞ്ഞാറന്‍ ജപ്പാനിലെ ക്യൂഷു (Kyushu), ഷിക്കോകു (Shikoku) എന്നീ ദ്വീപുകളെയാണ് വിറപ്പിച്ചത്. വ്യാഴാഴ്ച 4:42 ന് ആണ് ഈ ദുരന്തം ഉണ്ടായത്. തുടര്‍ന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ (United States Geological Survey) നിരവധി പ്രദേശങ്ങളില്‍ സുനാമി (tsunami) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിചിനാനില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ക്യൂഷു തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകുവിലും സുനാമി സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂചലനത്തിന്റെ ഫലമായി ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍, തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും നദികളുടെയും തടാകങ്ങളുടെയും സമീപത്തുള്ളവരും പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രതയും സുനാമി മുന്നറിയിപ്പും കണക്കിലെടുത്ത് ജപ്പാന്‍ സര്‍ക്കാര്‍ അടിയന്തര സഹായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.#JapanEarthquake #TsunamiAlert #Kyushu #Shikoku #NaturalDisaster #Asia