Died | 'ഹീലിയം ബലൂണുകള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ 7 വയസുകാരി മരിച്ചു'; പൊലീസ് അന്വേഷണം തുടരുന്നു
Oct 12, 2023, 18:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കിന്റണ്‍: (KVARTHA) ഹീലിയം ബലൂണുകള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഏഴ് വയസുകാരി മരിച്ചതായി റിപോര്‍ട്. മിസിസിപിയിലെ ക്ലിന്റണില്‍ നിന്നുള്ള അലക്സാന്ദ്ര ഹോപ് കെല്ലി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. തങ്ങളുടെ മകള്‍ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ ചന്ന കെല്ലി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് സംഭവം ഇപ്പോള്‍ പുറത്തു വന്നത്. അതേസമയം, കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പ്രാഥമിക നിഗമനത്തില്‍ ബലൂണ്‍ കഷണങ്ങള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയതോ ഹീലിയോ ശ്വസിച്ചതോ ആകാം മരണകാരണമെന്നാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍.
പൊലീസ് പറയുന്നത്: സെപ്തംബര്‍ 27-നായിരുന്നു അലക്സാന്ദ്രയുടെ ഏഴാം പിറന്നാള്‍. ആഘോഷങ്ങള്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് സംഭവം. ജന്മദിനത്തിനായി വാങ്ങിയ ഒരു വലിയ ഹീലിയം ബലൂണ്‍ അലക്സാന്ദ്ര അമ്മ യോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മകള്‍ക്ക് ബലൂണ്‍ നല്കിയ ശേഷം അവളോടൊപ്പം ഇരുന്ന അമ്മ ചന്ന കെല്ലി അറിയാതെ ഉറങ്ങിപ്പോയി. ലിവിംഗ് റൂമിലെ തറയില്‍ മുഖം കുനിച്ചുകിടക്കുന്ന തന്റെ കുഞ്ഞിനെയും സമീപത്തായി പൊട്ടിയ നിലയില്‍ ബലൂണും കണ്ടാണ് ഉറക്കമുണര്‍ന്നതെന്നും ചന്ന കെല്ലി പൊലീസിനോട് പറഞ്ഞു.
ഉടന്‍ തന്നെ ചന്ന എമര്‍ജന്‍സി വിഭാഗത്തില്‍ വിവരമറിയിക്കുകയും സിപിആര്‍ നല്‍കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. 34 ഇഞ്ച് ഫോയില്‍ '7' ബലൂണ്‍ ആയിരുന്നു കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത്. ശ്വാസംമുട്ടല്‍ മൂലമാണോ അതോ ഹീലിയം വിഷബാധ മൂലമാണോ മരണം സംഭവിച്ചതെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ടം റിപോര്‍ട് വന്നാല്‍ മാത്രമേ യഥാര്‍ഥ കാരണം കണ്ടെത്താനാകൂ. നിലവില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: News, World, Clinton, Mississippi, Birthday, Balloon, Death, Police, 7-year-old girl dies while playing with her birthday balloons.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

