ബോടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്നുവീണ് 7 മരണം; വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബ്രസീലിയ: (www.kvartha.com 09.01.2022) ബോടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചതായി റിപോര്‍ട്. ബ്രസീലിലെ സുല്‍ മിനാസ് വെള്ളച്ചാട്ടത്തിന് സമീപമാണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
Aster mims 04/11/2022

മിനാസ് ഗെറൈസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപിറ്റോലിയോ കാന്യോണിലാണ് സംഭവം. അപകടത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്റതായും മൂന്നുപേരെ കാണാതായാതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരുടെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. 

ബോടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്ക് മുകളില്‍ കൂറ്റന്‍ പാറയുടെ ഒരു ഭാഗം അടര്‍ന്നുവീണ് 7 മരണം; വീഡിയോ

തലക്കും മുഖത്തും പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും ചെറിയ പരിക്കുകളോടെ 23ഓളം പേര്‍ ചികിത്സയിലുണ്ടെന്നും അധികൃതര്‍ അറിയിച്ചതായി റോയിടേര്‍സ് റിപോര്‍ട് ചെയ്യുന്നു. പ്രദേശത്ത് രണ്ട് ആഴ്ചയായി പെയ്ത കനത്ത മഴ കാരണമായിരിക്കാം അപകടം എന്ന് അധികൃതര്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords:  Brazil, News, World, Video, Death, Accident, Injured, Missing, Rock collapses, Waterfall, 7 dead, 9 injured after rock collapses on 2 boats at waterfall in Brazil 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia