SWISS-TOWER 24/07/2023

Earthquake | തജികിസ്താനില്‍ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുഷന്‍ബെ: (www.kvartha.com) തജികിസ്താനില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം 5.37 മണിക്കായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്താന്‍, ചൈന അതിര്‍ത്തികള്‍ പങ്കിടുന്ന ഗോര്‍ണോ-ബദക്ഷന്‍ എന്ന കിഴക്കന്‍ പ്രദേശമാണ് പ്രഭവ കേന്ദ്രം. 

ആദ്യ ചലനമുണ്ടായി 20 മിനിറ്റുകള്‍ക്കകം തന്നെ അഞ്ച് തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും, 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടര്‍ചലനവും റിപോര്‍ട് ചെയ്തു. പാമിര്‍ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. 
Aster mims 04/11/2022

Earthquake | തജികിസ്താനില്‍ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി

സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നില്‍ സ്വാഭാവിക അണക്കെട്ട് സ്ഥിതി ചെയ്യുന്നുണ്ട്. ഈ അണക്കെട്ടിന് പൊട്ടല്‍ സംഭവിച്ചാല്‍ വലിയ അപകടത്തിലേക്കാകും അത് വഴിവയ്ക്കുകയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് എന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords:  News, World, Earthquake, Tajikistan, Report, 6.8 magnitude earthquake hits Tajikistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia