അഞ്ച് വയസ് പ്രായമായ കൂട്ടുകാര്‍ ടണല്‍ കുഴിച്ച് നഴ്‌സറിയില്‍ നിന്നും കടന്നു; ഒളിച്ചോട്ടം ജഗ്വാര്‍ സ്വന്തമാക്കാന്‍
Sep 9, 2015, 11:39 IST
മാഗ്‌നിറ്റോഗോര്‍സ്‌ക് (റഷ്യ): (www.kvartha.com 09.09.2015) നഴ്‌സറിയില്‍ നിന്നും രണ്ട് കുട്ടികള്‍ ടണല്‍ വഴി രക്ഷപ്പെട്ടു. രക്ഷപ്പെടാനുള്ള ടണല്‍ ഇരുവരും കൂടിയാണ് കുഴിച്ചത്. ജഗ്വാര്‍ സ്‌പോര്‍ട്‌സ് കാര്‍ വാങ്ങാനാണത്രേ കുട്ടികളുടെ ഒളിച്ചോട്ടം.
ഉറല്‍ പ്രവിശ്യയിലെ മാഗ്‌നിറ്റോഗോര്‍സ്‌ക് പട്ടണത്തിലാണ് സംഭവം നടന്നത്. മറ്റ് സഹപാഠികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടയിലായിരുന്നു ഇവരുടെ ഒളിച്ചോട്ടം.
പ്രാദേശിക ആഭ്യന്തര മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ മന്ത്രാലയം തയ്യാറായില്ല.
നഴ്‌സറിക്ക് പുറത്തുകടന്ന കുട്ടികള്‍ രണ്ട് കിലോമീറ്ററോളം നടന്നു. ആഡംബര കാറുകള്‍ വില്‍ക്കുന്ന ഷോറൂമിലെത്തി. കുട്ടികളെ കണ്ട വനിത െ്രെഡവറാണ് അവരോട് വിവരങ്ങള്‍ തിരക്കിയത്.
ഒരു ജഗ്വാര്‍ വേണമെന്നും എന്നാല്‍ വാങ്ങാന്‍ കൈയ്യില്‍ പണമില്ലെന്നും അവര്‍ പറഞ്ഞു. കുട്ടികളെ തന്ത്രത്തില്‍ കാറില്‍ കയറ്റിയ െ്രെഡവര്‍ നേരെ പോലീസ് സ്‌റ്റേഷനിലേയ്ക്കാണ് അവരെ കൊണ്ടുപോയത്.
പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ കൈമാറുകയായിരുന്നു. കുട്ടികള്‍ രക്ഷപ്പെട്ട് അര മണിക്കൂറിന് ശേഷമാണ് നഴ്‌സറി അധികൃതര്‍ വിവരമറിഞ്ഞത്. അതേസമയം നഴ്‌സറിക്കെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല.
SUMMARY: Two five-year-old Russian boys used spades to dig their way out of their kindergarten and set off on a mission to buy a Jaguar sports car, Komsomolskaya Pravda daily reported Tuesday.
Keywords: Russia, Boys, Escaped,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.