ഓര്‍ലാന്റോ വെടിവെപ്പില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട 49 പ്രാവുകള്‍ അല്‍ഭുതമായി

 


ADVERTISEMENT

ഓര്‍ലാന്റോ: (www.kvartha.com 19.06.2016) ഓര്‍ലാന്റോ വെടിവെപ്പില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങിന്റെ ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍ ആദ്യമത് അത്ര കാര്യമാക്കിയില്ല. ആകാശത്ത് ഒരു കൂട്ടം പക്ഷികള്‍. ഒരു രസത്തിന് അവയുടെ ചിത്രവും പകര്‍ത്തി. എന്നാല്‍ പിന്നീട് പക്ഷികളെ എണ്ണി നോക്കിയപ്പോഴാണ് അവര്‍ ശരിക്കും അന്തം വിട്ടത്. അവ 49 എണ്ണമുണ്ടായിരുന്നു.

49 പേരാണ് ഓര്‍ലാന്റോ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഒമര്‍ മതീന്‍ എന്നയാളാണ് ഓര്‍ലാന്റോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവെപ്പ് നടത്തിയത്. മതീനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

ഫ്‌ലോറിഡയിലെ ലേക്ക് ലാന്റില്‍ ഡോ ഫിലിപ്‌സ് പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് സെന്ററിലായിരുന്നു അനുസ്മരണ ചടങ്ങ്. ചിത്രത്തില്‍ കറുത്ത നിറത്തിലാണ് കാണപ്പെടുന്നതെങ്കിലും ശാന്തിയുടേയും സമാധാനത്തിന്റേയും അടയാളമായ പ്രാവുകളാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.
 ഓര്‍ലാന്റോ വെടിവെപ്പില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട 49 പ്രാവുകള്‍ അല്‍ഭുതമായി

Keywords: Stuff, Angels, Memorial, Organised, Orlando, Shooting, Victims, 49 birds, Appeared, Sky, Right, Overhead, Vigil
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia