Earthquake | ദക്ഷിണകൊറിയയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി
ADVERTISEMENT
സോള്‍: (www.kvartha.com) ദക്ഷിണകൊറിയ നഗരമായ ഗോസേസാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നാശ നഷ്ടങ്ങളെ കുറിച്ച് റിപോര്‍ടുകളൊന്നും പുറത്ത് വന്നിട്ടില്ല. മരണവും ഉണ്ടായിട്ടില്ലെന്നാണ് റിപോര്‍ട്.
കാലാവസ്ഥ ഏജെന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വര്‍ഷമുണ്ടായ 38 ഭൂചലനങ്ങളില്‍ ഏറ്റവും ശക്തമാണുണ്ടായതെന്നും കാലാവസ്ഥ ഏജെന്‍സി വ്യക്തമാക്കി. ഭൂചലനത്തില്‍ വീടുകളുടെ ജനലുകള്‍ തകര്‍ന്നുവെന്നും വിവരമുണ്ട്. പ്രദേശത്തെ സുരക്ഷ വിലയിരുത്താന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്ക് ഇയോള്‍ നിര്‍ദേശം നല്‍കി.
Keywords: News, South Korea, Earthquake, World, Seoul, 4.1 magnitude earthquake shakes central South Korea.

