ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

 


ബാഗ്ദാദ്: (www.kvartha.com 29.11.2014) ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ 39 പേരും കൊല്ലപ്പെട്ടതായി രണ്ട് ബംഗ്ലാദേശി നിര്‍മ്മാണ തൊഴിലാളികള്‍. ഇവരേയും ഇന്ത്യന്‍ തൊഴിലാളികള്‍ക്കൊപ്പം ഇസ്ലാമിക് പോരാളികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ മൊസൂളില്‍ നിന്നുമാണ് 40 ഇന്ത്യന്‍ തൊഴിലാളികളെ ഐസില്‍ തട്ടിക്കൊണ്ടുപോയത്.

ശ്രീ ശ്രീ രവിശങ്കറിന്റെ സമാധാന ദൗത്യവുമായി ഇറാഖിലെത്തിയ ഇന്ത്യന്‍ ന്യൂസ് ചാനലിന്റെ റിപോര്‍ട്ടരാണ് ബംഗ്ലാദേശി തൊഴിലാളികളെ കണ്ടത്. കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിലായിരുന്നു ബംഗ്ലാദേശി തൊഴിലാളികളായ ഹസനും ഷാഫിയും.

ഇസ്ലാമിക് സ്‌റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുമൊസൂളില്‍ നിന്നും ഐസില്‍ തട്ടിക്കൊണ്ടുപോയ 53 ബംഗ്ലാദേശി തൊഴിലാളികളില്‍ ഹസനും ഷാഫിയുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പമാണ് 40 ഇന്ത്യക്കാരേയും ഐസില്‍ തട്ടിക്കൊണ്ടുപോയത്. തോക്കുകളേന്തിയ പോരാളികള്‍ ഇവരുടെ മത വിശ്വാസത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. പിന്നീട് ഇവരെ എര്‍ബിലിലെയ്ക്ക് വിട്ടയക്കാമെന്ന് ഉറപ്പും നല്‍കി. ശേഷം ബംഗ്ലാദേശികളേയും ഇന്ത്യക്കാരേയും വേര്‍തിരിച്ച് മാറ്റിനിര്‍ത്തി.

ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ തൊഴിലാളികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഹര്‍ജീത് മസിഹ് ബംഗ്ലാദേശി തൊഴിലാളികളുടെ അടുത്തെത്തി. അയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ തൊഴിലാളികളെ ഐസില്‍ വെടിവെച്ചുകൊന്നതായി ഹര്‍ജീത് ഹസനോടും ഷാഫിയോടും പറഞ്ഞു. ബംഗ്ലാദേശി തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും 6 കിലോ മീറ്റര്‍ അപ്പുറത്തുള്ള മലഞ്ചെരിവിലാണ് അവരെ കൊന്നുതള്ളിയത്. വെടികൊണ്ട ഹര്‍ജീത് മരിച്ചതുപോലെ കിടന്ന് രക്ഷപ്പെടുകയായിരുന്നു. ജൂണ്‍ 15നായിരുന്നു ഈ സംഭവം.

തുടര്‍ന്ന് ഹസനും ഷാഫിക്കുമൊപ്പമാണ് ഹര്‍ജീത് താമസിച്ചത്. ബംഗ്ലാദേശി തൊഴിലാളി അലിയെന്ന പേരിലായിരുന്നു ഹര്‍ജീത് കഴിഞ്ഞത്. ഐസില്‍ പോരാളികളികളില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ 5 നേരവും നിസ്‌ക്കരിക്കുമായിരുന്നു.

പുതിയ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണമാരംഭിച്ചു.

SUMMARY: Two Bangladeshi construction workers, who were kidnapped by ISIS militants in Iraq along with Indian workers in June, have confirmed that the militants shot dead 39 out of the 40 kidnapped Indians, while one worker miraculously survived the execution to tell the story of the tyranny unleashed by the group.

Keywords: Bangladeshi, Construction workers, ISIS, Kidnapped Indians, Killed,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia