ഫിലിപീന്‍സില്‍ കനത്ത ചുഴലിക്കാറ്റ്; 375 മരണം, 56 പേരെ കാണാതായി, നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

മനില: (www.kvartha.com 21.12.2021) ഫിലിപീന്‍സിലുണ്ടായ കനത്ത ചുഴലിക്കാറ്റില്‍ 375 പേര്‍ മരിച്ചതായി റിപോര്‍ട്. 56 പേരെ കാണാതായതായും 500 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച ഇടങ്ങളില്‍ സഹായം എത്തിക്കുന്നതിനായി സൈനിക ഹെലികോപ്‌റ്റെറുകളെ നിയോഗിച്ചിട്ടുണ്ട്. 
Aster_MIMS

അതേസമയം വൈദ്യുതി ബന്ധവും വാര്‍ത്താവിതരണ ബന്ധവും തടസപ്പെട്ടതിനാല്‍ ചുഴലിക്കാറ്റ് ബാധിച്ച പല സ്ഥലങ്ങളിലേക്കും ഇനിയും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മരണം ഇനിയും വര്‍ധിക്കാമെന്നാണ് സൂചന. 

ഫിലിപീന്‍സില്‍ കനത്ത ചുഴലിക്കാറ്റ്; 375 മരണം, 56 പേരെ കാണാതായി, നിരവധി പേര്‍ക്ക് പരിക്ക്

ചുഴലിക്കാറ്റിന് പിന്നാലെ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മരങ്ങളും മതിലുകളും മറ്റും വീണാണ് പലരും മരണപ്പെട്ടത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മരണത്തിന് കാരണമായി. ഈ വര്‍ഷം ഫിലിപീന്‍സില്‍ വീശിയടിച്ച 15 ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തമായിരുന്നു ഇതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

Keywords:  News, World, Missing, Death, Injured, Typhoon, Philippines, Helicopter, 375 dead, 56 missing after typhoon slams Philippines
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia