Health Ministry | ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 324 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം
Oct 14, 2023, 18:09 IST
ജെറുസലം: (KVARTHA) ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 324 പേരാണെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം. മരിച്ചവരില്‍ 66 ശതമാനം പേരും കുട്ടികളും സ്ത്രീകളുമാണെന്നും ആക്രമണങ്ങളില്‍ 1000 പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇസ്രാഈല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1900 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 7,696 പേര്‍ക്ക് പരുക്കേറ്റു.
ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രാഈലുകാരുടെ എണ്ണം 1300 ആണ്. ഗാസ സ്ട്രിപില്‍ ഇതുവരെ 1300 കെട്ടിടങ്ങള്‍ ഇസ്രാഈല്‍ തകര്‍ത്തുവെന്ന് യു.എന്‍ അറിയിച്ചു. വടക്കന്‍ ഗസ്സയില്‍ നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രാഈല്‍ വ്യോമാക്രണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ഹമാസ് വ്യക്തമാക്കി.
കാറുകളില്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്. അതേസമയം, ആളുകള്‍ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രാഈല്‍ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലില്‍ നിന്നുള്ള ആക്രമണം ഇസ്രാഈല്‍ കടുപ്പിക്കുകയാണ്.
Keywords: Israel, Gaza, Killed, Injured, Health Ministry, News, World, Attack, 324 Killed, Over 1,000 Injured In Gaza In Past 24 Hours, Palestinian Ministry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.