കീവ് സന്ദര്‍ശിച്ച് 3 യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍; തലസ്ഥാനത്തെത്തിയത് മണിക്കൂറുകളോളം ട്രെയിനില്‍ യാത്ര ചെയ്ത്

 


ADVERTISEMENT

കീവ്: (www.kvartha.com 16.03.2022) റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈനിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശിച്ച് മൂന്ന് യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍. ട്രെയിനില്‍ മണിക്കൂറുകളോളം യാത്ര ചെയ്താണ് പോളന്‍ഡ് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്‌സ്‌കി, ചെക് റിപബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാന്‍ഷ എന്നിവര്‍ കീവിലെത്തിയത്.
Aster_MIMS

യുക്രൈന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുമായി നേതാക്കള്‍ ചര്‍ച നടത്തി. ആക്രമണം ആരംഭിച്ച ശേഷം എത്തുന്ന ആദ്യ വിദേശ നേതാക്കളാണിവര്‍. അതേസമയം യുദ്ധമേഖലയിലേക്കുള്ള ഈ യാത്രയെ യൂറോപ്യന്‍ യൂനിയന്‍ പിന്തുണച്ചിട്ടില്ല.

കീവ് സന്ദര്‍ശിച്ച് 3 യൂറോപ്യന്‍ പ്രധാനമന്ത്രിമാര്‍; തലസ്ഥാനത്തെത്തിയത് മണിക്കൂറുകളോളം ട്രെയിനില്‍ യാത്ര ചെയ്ത്

'യുദ്ധം മുറിവേല്‍പ്പിച്ച ഈ കീവിലാണ് ചരിത്രം സൃഷ്ടിക്കപ്പെട്ടത്. ഇവിടെയാണ് സ്വേച്ഛാധിപത്യ ലോകത്തിനെതിരെ സ്വാതന്ത്ര്യം പോരാടുന്നത്. ഇവിടെയാണ് നമ്മുടെ എല്ലാവരുടെയും ഭാവി ഒരു തുലാസില്‍ തൂങ്ങി കിടക്കുന്നത്' -പോളന്‍ഡ് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്‌സ്‌കി ട്വീറ്റ് ചെയ്തു.

Keywords:  News, World, Train, Prime Minister, Ukraine, Russia, Attack, Train, 3 EU prime ministers visit Kyiv as Russian attacks intensify.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia