Died | 'വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി'; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ഇസ്ലാമാബാദ്: (KVARTHA) പാകിസ്താനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയില്‍ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആറ് വയസുകാരന്‍ സോഹന്‍, ആറ് വയസുകാരി സൈറ, ഏഴ് വയസുള്ള ഫരിയ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനായി വീട്ടിലെ വലിയ പെട്ടിയ്ക്കുള്ളില്‍ കയറിയ കുട്ടികള്‍ക്ക് പിന്നീട് അത് തുറക്കാന്‍ കഴിയാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപോര്‍ട്.
Aster_MIMS

പൊലീസ് പറയുന്നത്: കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടെ ഒരു മുറിയുടെ മൂലയില്‍ കിടന്നിരുന്ന പെട്ടി കുടുംബാംഗങ്ങളില്‍ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും തുറന്ന് നോക്കുകയുമായിരുന്നു. പെട്ടിയ്ക്കുള്ളില്‍ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Died | 'വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങിപ്പോയി'; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

അതേസമയം വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

Keywords: Pakistan, Rawalpindi, Children, Trunk, Death, Accident, News, World, World News, Hospital, House, 3 Children Accidently Get Locked In Trunk; Died.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia