പ്രധാനമന്ത്രിക്ക് അനുകൂലമായി നടത്തിയ റാലിക്കുനേരെ ബോംബാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, ആറുപേര്‍ അറസ്റ്റില്‍

 


ADVERTISEMENT

അഡിസ് അബാബ: (www.kvartha.com 24.02.2020) എത്യോപ്യയില്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി നടത്തിയ റാലിക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 29 പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. ഒറോമിയ മേഖലയിലെ അംബോയില്‍ നടന്ന റാലിക്കുനേരെയാണ് ആബി അഹ് മദ് അനുകൂലികള്‍ക്ക് നേരെ ബോംബാക്രമണമുണ്ടായത്. ആക്രമണത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.

ഒറോമോ ലിബറേഷന്‍ ഫ്രണ്ട് (ഒഎല്‍എഫ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്യോപ്യയില്‍ ആഗസ്റ്റ് 29ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണം ഔദ്യോഗികമായി മെയില്‍ ആരംഭിക്കും.

പ്രധാനമന്ത്രിക്ക് അനുകൂലമായി നടത്തിയ റാലിക്കുനേരെ ബോംബാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, ആറുപേര്‍ അറസ്റ്റില്‍
Keywords:  News, World, Attack, Bomb, Injured, Arrest, Rally, Prime Minister, Ethiopia, Prime Minister Abiy Ahmed, 29 injured in ‘bomb attack’ at pro-Abiy rally in Ethiopia
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia