Accident | ചൈനയില്‍ 47 പേരുമായി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 27 പേര്‍ക്ക് ദാരുണാന്ത്യം
ബെയ്ജിങ്: (www.kvartha.com) തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ബസപകടത്തില്‍ 27 പേര്‍ക്ക് ദാരുണാന്ത്യം. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു കൗന്‍ഡിയില്‍ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 20 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ഗുയിഷൗ പ്രവിശ്യയുടെ തലസ്ഥാനമായ ഗുയാങില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള സന്ദു കൗണ്ടിയില്‍ ഞായറാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. പര്‍വതപ്രദേശമായ സന്ദു കൗന്‍ഡിയില്‍ നിയന്ത്രണം വിട്ട ബസ് മലയിടുക്കിലേക്ക് കുത്തനെ മറിയുകയായിരുന്നുവെന്നാണ് വിവരം. ഈ വര്‍ഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ റോഡ് അപകടമാണിത്.
Keywords: News, World, hospital, Accident, bus, Death, Injured, 27 people died in China bus crash.