പടിഞ്ഞാറന്‍ അഫ്ഗാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 26 മരണം

 


ഹെറാത്: (www.kvartha.com 18.01.2022) പടിഞ്ഞാറന്‍ അഫ്ഗാനില്‍ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ 26 മരണം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപോര്‍ട്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു.

മരിച്ചവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന മുഖര്‍ ജില്ലയിലും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പടിഞ്ഞാറന്‍ അഫ്ഗാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 26 മരണം

Keywords:  News, World, Death, Injured, Afghanistan, Earthquake, House, Women, Western Afghanistan, Children, 26 Dead After 5.3 Earthquake Hits Western Afghanistan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia