അപൂര്‍വങ്ങളില്‍ അപൂര്‍വം; മാലിയില്‍ ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി
May 5, 2021, 13:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാലി: (www.kvartha.com 05.05.2021) മാലിയില്‍ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി. ഹലീമ സിസെയാണ് ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ക്കും നാലു ആണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ ഹലീമയുടെ വയറ്റില്‍ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോകൊയിലെത്തിച്ച് പ്രത്യേക പരിചരണം നല്‍കുകയായിരുന്നു.

എന്നാല്‍ മൊറോകോയില്‍ വച്ച് സിസേറിയനിലൂടെ ഒമ്പതുകുഞ്ഞുങ്ങളെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശത്ത് എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായാണ് റിപോര്‍ട്.
Keywords: Mali, News, World, Woman, Pregnant Woman, Health Minister, Doctor, Baby, 25-year-old woman gives birth to 9 babies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.