ബ്രിടനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
Jan 18, 2022, 09:11 IST
ലന്‍ഡന്‍: (www.kvartha.com 18.01.2022) ബ്രിടനിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍സ്റ്റര്‍ഹാമില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കല്‍ സ്വദേശി ബിന്‍സ് രാജന് (32), കൊല്ലം സ്വദേശി അര്‍ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. മരിച്ച ബിന്‍സിന്റെ ഭാര്യയ്ക്കും രണ്ടുവയസുള്ള കുഞ്ഞിനും അര്‍ചനയുടെ ഭര്‍ത്താവ് നിര്‍മല്‍ രമേശിനും അപകടത്തില്‍ പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ 11.15 മണിക്ക് ചെല്‍സ്റ്റര്‍ഹാമിലെ പെഗിള്സ്വര്ത്തില് എ-436 റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഇരുവശത്തേക്കുമുള്ള ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടു. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്സ്ഫെഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് വിവരം.

Keywords: London, News, World, Accident, Death, Car, Lorry, Collide, Britain, Malayali, 2 malayalies died in car and lorry collide at Britain.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.