Missile Attack | യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു; യുദ്ധത്തെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കണമെന്ന് സെലന്‍സ്കി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കീവി: (www.kvartha.com) യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി റിപോര്‍ട്. കിഴക്കന്‍ യുക്രൈന് പ്രദേശമായ ഡിനിപ്രോയില്‍ ഒന്‍പത് നിലക്കെട്ടിടത്തിലാണ് മിസൈലാക്രമണമുണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം കീവിലും ഖാര്‍ക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം.
സംഭവത്തില്‍ 14 കുട്ടികള്‍ ഉള്‍പെടെ 73 പേര്‍ക്ക് പരുക്കേറ്റു. പ്രധാന വൈദ്യുതിനിലയങ്ങളില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രി വൈകിയും ശ്രമം തുടര്‍ന്നു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പേര് തടിച്ചുകൂടി. യുദ്ധത്തെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കണമെന്ന് വ്ലോദിമിര്‍ സെലന്‍സ്കി അഭ്യര്‍ഥിച്ചു.
Keywords: News, World, attack, Ukraine, Russia, Award, 12 killed in Dnipro after Russian missiles hit targets across Ukraine.

