Missile Attack | യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു; യുദ്ധത്തെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കണമെന്ന് സെലന്‍സ്‌കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കീവി: (www.kvartha.com) യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. കിഴക്കന്‍ യുക്രൈന്‍ പ്രദേശമായ ഡിനിപ്രോയില്‍ ഒന്‍പത് നിലക്കെട്ടിടത്തിലാണ് മിസൈലാക്രമണമുണ്ടായതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം കീവിലും ഖാര്‍ക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം.

Aster mims 04/11/2022

സംഭവത്തില്‍ 14 കുട്ടികള്‍ ഉള്‍പെടെ 73 പേര്‍ക്ക് പരുക്കേറ്റു. പ്രധാന വൈദ്യുതിനിലയങ്ങളില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് പല പ്രദേശങ്ങളിലും വൈദ്യുതി പൂര്‍ണമായും നിലച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രി വൈകിയും ശ്രമം തുടര്‍ന്നു.

Missile Attack | യുക്രൈനില്‍ റഷ്യയുടെ മിസൈലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു; യുദ്ധത്തെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കണമെന്ന് സെലന്‍സ്‌കി

തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പേര്‍ തടിച്ചുകൂടി. യുദ്ധത്തെ പ്രതിരോധിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കണമെന്ന് വ്ലോദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ഥിച്ചു.

Keywords: News, World, attack, Ukraine, Russia, Award, 12 killed in Dnipro after Russian missiles hit targets across Ukraine.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia