പാക്കിസ്ഥാനില്‍ 12 മല്‍സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

 


പാക്കിസ്ഥാനില്‍ 12 മല്‍സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: മല്‍സ്യബന്ധത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ച 12 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച 2 ബോട്ടുകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിന് ഇരുരാജ്യങ്ങളും നിരവധി തൊഴിലാളികളെ വര്‍ഷം തോറും അറസ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 122 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെയും 23 മത്സ്യബന്ധന ബോട്ടുകളും പാക്കിസ്ഥാന്‍ പിടിച്ചിട്ടുണ്ട്.

English Summery
Islamabad: 12 Indian fishermen arrested in Pakistan who cross sea boarder. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia