പത്തുവയസുകാരിക്ക് വിവാഹമോചനം അനുവദിച്ചു

 


നസ്‌റിയ(ഇറാഖ്): പത്തുവയസുകാരിക്ക് കോടതി വിവാഹമോചനം അനുവദിച്ചു. ഇറാഖിലെ നസ്‌റിയ പട്ടണത്തിലാണ് സംഭവം നടന്നത്. അറബ് രാജ്യങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചനമാണിത്. തന്നേക്കാള്‍ മൂന്നിരട്ടി പ്രായമുള്ളയാളില്‍ നിന്നുമാണ് പെണ്‍കുട്ടി വിവാഹമോചനം നേടിയത്.

പത്തുവയസുകാരിക്ക് വിവാഹമോചനം അനുവദിച്ചുപിതാവിന്റെ അനുമതിയോടെയായിരുന്നു വിവാഹം നടന്നത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടി വിവാഹമോചനമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പിതാവിനും വിവാഹം നടത്തിക്കൊടുത്ത മതപണ്ഡിതനുമെതിരെ കോടതി രൂക്ഷവിമര്‍ശനം നടത്തി. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തതായി റിപോര്‍ട്ടില്ല.

SUMMARY:
An Iraqi court decided to divorce a 10-year-old local girl after she was forced by her father to marry a much older man, becoming the youngest divorcee in the Arab nation, an Iraqi news network reported on Monday.

Keywords: World, Iraq, Divorce, Marriage,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia