ഈജിപ്റ്റില്‍ കലാപം രൂക്ഷം: മന്ത്രിസഭ രാജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്

 


ഈജിപ്റ്റില്‍ കലാപം രൂക്ഷം: മന്ത്രിസഭ രാജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്
കെയ്‌റോ: ഈജിപ്റ്റില്‍ കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് മന്ത്രിസഭ രാജി സന്നദ്ധത പ്രഖാപിച്ചതായി റിപ്പോര്‍ട്ട്. കലാപത്തില്‍ 35 ലേറെ പേര്‍ കൊല്ലപ്പെടുകയും 1800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ മന്ത്രിസഭ രാജി സന്നദ്ധത അറിയിച്ചത്. അതേസമയം, രാജി ഇതുവരെ ഉന്നതാധികാര സൈനിക സമിതി സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രിസഭാ വക്താവ് മുഹമ്മദ് ഹെഗാസി വ്യക്തമാക്കി. രാജ്യം വന്‍ഭരണ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും രാജി സ്വീകരിക്കുന്നതുവരെ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സൈനിക സമിതി യോഗം വിളിച്ചതായാണ് വിവരം. അതേസമയം, മന്ത്രിസഭയുടെ രാജി സ്വീകരിക്കുന്നതിനു സമിതിയില്‍ പൊതുസമ്മതം ലഭിക്കുമെന്ന് സൂചനയില്ല. ഇതിനിടെ, ഇന്നലെ കെയ്‌റോയിലെ തഹ്‌രീര്‍ സ്ക്വയറിലെ സമരക്കാരെ നേരിട്ട സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സാംസ്കാരിക മന്ത്രി ഇമാദ് അബു ഗസി രാജിവച്ചിരുന്നു.

English Summery
Cairo: Egypt cabinet resigns as deadly clashes rocks Tahrir Square. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia