Accidental Death | ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യവെ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം


ചെട്ടിക്കുളം കൊട്ടേടത്ത് ബസാറില്‍ പഞ്ചിങ് സ്റ്റേഷന് സമപീം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്
ആംബുലന്‍സ് എത്താന്‍ വൈകിയെന്നും പൊലീസ് ഇടപെട്ടില്ലെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു
കോഴിക്കോട്: (KVARTHA) ഭര്‍ത്താവിനൊപ്പം സ്‌കൂടറില്‍ യാത്ര ചെയ്യവെ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൊയില്‍ക്കാവ് ചാത്തനാടത്ത് ഷൈജുവിന്റെ ഭാര്യ ഷില്‍ജ (40) ആണ് മരിച്ചത്. ചെട്ടിക്കുളം കൊട്ടേടത്ത് ബസാറില്‍ പഞ്ചിങ് സ്റ്റേഷന് സമപീം ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍പെട്ട ഷില്‍ജ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
പരുക്കേറ്റ ഭര്‍ത്താവ് ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സ് എത്താന്‍ വൈകിയെന്നും പൊലീസ് ഇടപെട്ടില്ലെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. ആദ്യമെത്തിയ 108 ആംബുലന്‍സില്‍ മൃതദേഹം കയറ്റാനായില്ല. പിന്നീട് പൊലീസ് ആംബുലന്‍സ് എത്തുന്നത് വരെ മൃതദേഹം റോഡില്‍ തന്നെ കിടന്നു. ഇതോടെ പ്രകോപിതരായ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. ഡെപ്യൂടി പൊലീസ് കമീഷണര്‍ അടക്കം സ്ഥലത്തെത്തി. വെസ്റ്റ് ഹില്‍ ചുങ്കത്ത് ലാബ് ടെക്‌നീഷ്യയായിരുന്നു മരിച്ച ഷില്‍ജ. മക്കള്‍: അവന്തിക, അലന്‍.