Viral Video | മൊബൈൽ ഫോൺ തട്ടിയെടുത്ത കള്ളനെ കയ്യോടെ പിടികൂടി യുവതി: പിന്നെ സംഭവിച്ചത്; വൈറലായി വീഡിയോ


● വീഡിയോ സോഷ്യൽ മീഡിയയിൽ ഒരു വലിയ ചർച്ചക്ക് കാരണമായി.
● സംഭവം ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ
മീററ്റ്: (KVARTHA) മനുഷ്യവാസമുള്ള മേഖലകളിൽ പൊതുവെ കള്ളന്മാരുടെ ശല്യം ഉണ്ടാകുന്നത് പതിവാണ്. പണ്ടൊക്കെ രാത്രി കാലങ്ങളിൽ ആയിരുന്നു ഈ പ്രവണതയെങ്കിൽ ഇന്ന് പട്ടാപ്പകൽ പോലും ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. കാരണം ഏതൊക്കെ വേഷത്തിലും ഭാവത്തിലുമാണ് മോഷ്ടാക്കൾ ആളുകളെ സമീപിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഞൊടിയിടയിൽ ഇത്തരത്തിൽ ആളുകളുടെ പണവും ആഭരണങ്ങളുമായി മുങ്ങുന്ന നിരവധി കള്ളന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ മൊബൈൽ ഫോൺ മോഷ്ടിച്ച ഒരു കള്ളനെ നിർഭയമായി നേരിടുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകളുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീയുടെ ധീരമായുള്ള പോരാട്ടമാണ് വീഡിയോയിൽ കാണുന്നത്. മോഷണത്തോടുള്ള അവളുടെ പ്രതികരണത്തെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ മീററ്റിലെ സദർ ബസാർ ഏരിയയിലെ സോതിഗഞ്ച് ജഗദീഷ് ശരൺ സ്കൂളിന് സമീപമാണ് സംഭവം. വീഡിയോയിൽ യുവ മോഷ്ടാവ് മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ധൈര്യശാലിയായ സ്ത്രീ, ഇയാളെ പിടികൂടുകയാണ്.
महिला की बहादुरी को सलाम...
— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) October 23, 2024
महिला द्वारा चोर की गई जमकर पिटाई का वीडियो सोशल मीडिया पर हुआ वायरल !!
पुलिस ने भीड़ के चंगुल से लुटेरे को छुड़ाया,
मोबाइल लूट कर भाग रहा था युवक !!
यूपी के मेरठ में थाना सदर बाजार क्षेत्र के सोतीगंज जगदीश शरण स्कूल के पास महिला का मोबाइल लूट कर… pic.twitter.com/USUKfhK3vg
വീഡിയോ ദൃശ്യത്തിൽ, ഒരു കൂട്ടം ആളുകൾ കുറ്റാരോപിതനായ മോഷ്ടാവിനെ പിടിച്ചിരിക്കുന്നത് കാണാം. സ്ത്രീ തുടർച്ചയായി അടിയും ഇടിയും നൽകുമ്പോൾ ഒരാൾ അയാളുടെ തലമുടിയിൽ പിടിചിരിക്കുന്നതും വ്യക്തമാണ്. കള്ളൻ ചെയ്ത കുറ്റത്തിന് പരസ്യമായി ശിക്ഷിക്കുന്നതിനായി അവനെ അടിച്ചുതകർത്തുകൊണ്ട് മറ്റു പലരും ചേരുന്നു. പോലീസ് എത്തി ആൾക്കൂട്ടത്തിൽ നിന്ന് മോഷ്ടാവിനെ മോചിപ്പിക്കുന്നതിന് മുമ്പ് തന്നെ ചുറ്റും കൂടിനിന്ന ആളുകൾ കള്ളനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതായും കാണാം.
കുറ്റകൃത്യങ്ങളിൽ പൊതു ഇടപെടലിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഒരു വലിയ ചർച്ചക്ക് കാരണമായി, സ്ത്രീയുടെ ധീരതയെ പലരും പ്രശംസിച്ചു.
#Meerut #WomanCourage #ViralVideo #Crime #Thief