Weather Alert | സംസ്ഥാനത്ത് ഇടിമിന്നലിനും കാറ്റിനും സാധ്യത; 6 ജില്ലകളില്‍ യെലോ അലര്‍ട്ട്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മോശം കാലാവസ്ഥയ്ക്ക് സാധ്യത.
● ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുത്.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ (Weather Alert) കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് അറിയിച്ചു.
ആറ് ജില്ലകളില്‍ ചൊവ്വാഴ്ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യത. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുത്.
#KeralaWeather #YellowAlert #Rain #Wind #IndiaWeather #SafetyFirst #Kerala
