ഉത്തരാഖണ്ഡ്: മരണസംഖ്യ 10,000 കവിയുമെന്ന് സ്പീക്കര്‍

 


ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരിച്ചവര്‍ 1,000 പേരാണെന്ന് സംസ്ഥാന മുഖ്യമന്ത്രി വിജയ് ബഹുഗുണ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും മരണസംഖ്യ 10,000 കവിയുമെന്ന് നിയമസഭാ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്വാള്‍ വ്യക്തമാക്കി. പ്രളയബാധിതപ്രദേശങ്ങളിലെ ദുരന്തത്തിന്റെ വ്യാപ്തി നേരില്‍ കണ്ടതിനാലാണ് ഇത്രയും പേര്‍ മരിച്ചിട്ടുണ്ടാകുമെന്ന് താന്‍ വ്യക്തമാക്കുന്നതെന്ന് ഗോവിന്ദ് സിംഗ് പറഞ്ഞു.

ഗര്‍വാളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ 5,000 ത്തിനും 10,000 ഇടയില്‍ ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ ലഭിച്ച മൃതദേഹങ്ങളുടെയും ടെലിഫോണ്‍ കോളുകളുടേയും ഇരകളുടെ ബന്ധുക്കളുടേയും പരാതിയുടെ അടിസ്ഥാനത്തില്‍ മരണസംഖ്യ 10,000 കവിയുമെന്നാണ് കണക്കുകൂട്ടല്‍ ഗോവിന്ദ് സിംഗ് വ്യക്തമാക്കി.

സൈന്യവും എയര്‍ഫോഴ്‌സും നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേരെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. പക്ഷേ ബദരീനാഥില്‍ ഇപ്പോഴും 500ലേറെ പേര്‍ കുടുങ്ങിക്കിടക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍ 3,000 പേരെ കാണാതായതാണ് ഒടുവിലത്തെ റിപോര്‍ട്ട്.

ഉത്തരാഖണ്ഡ്: മരണസംഖ്യ 10,000 കവിയുമെന്ന് സ്പീക്കര്‍കാണാതായവരെ കണ്ടെത്താനും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുമുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം ഡെറാഡൂണിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. താഴ്വരയില്‍ നിന്നും ലഭിച്ച മൃതദേഹങ്ങള്‍ കേദാര്‍നാഥില്‍ സംസ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംസ്‌ക്കാരം ആരംഭിച്ചത്‌.

SUMMARY: Dehradun: Uttarakhand Assembly Speaker Govind Singh Kunjwal has said that he fears that more than 10,000 people may have died in the flash floods and landslides that have ravaged the state since June 16. Officially, the death toll is nearly 1000.

Keywords: National news, Dehradun, Army, Air Force, Paramilitary forces, Successfully, Managed, Rescue, Over 100,000 people, Flood-ravaged, Uttarakhand, 14 days.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia