SWISS-TOWER 24/07/2023

Weather | യുഎഇയില്‍ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു

 
UAE weather: Cloudy skies, light rain expected in northern, eastern areas
UAE weather: Cloudy skies, light rain expected in northern, eastern areas

Photo Credit: Screenshot from a X Video by Nasir

ADVERTISEMENT

● കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത.
● കരയില്‍ മൂടല്‍മഞ്ഞ് രൂപപ്പെടും, പൊടിപടലങ്ങള്‍ വീശും. 
● താപനിലയിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യത.

ദുബൈ: (KVARTHA) യുഎഇയില്‍ ജനുവരി 30 വ്യാഴാഴ്ച നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം). നേരിയതോ ഭാഗികമായോ മേഘാവൃതമായതോ ആയ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് പ്രചനം. 

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച (ജനുവരി 31) രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥയുണ്ടാകുമെന്നും ചില ഉള്‍പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും എന്‍.സി.എം പ്രവചിക്കുന്നു. രാവിലെ 10 മുതല്‍ ജനുവരി 30 വ്യാഴാഴ്ച രാവിലെ 10 വരെ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Aster mims 04/11/2022

വടക്കന്‍, കിഴക്കന്‍ മേഖലകളിലെ ചില ഭാഗങ്ങളില്‍ ആകാശം ചിലപ്പോള്‍ മേഘാവൃതമായിരിക്കാമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് വരെയുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. 

കരയില്‍ പൊടിപടലങ്ങള്‍ വീശും. മണിക്കൂറില്‍ 10 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത കാണുന്നു. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ മിതമായതോ പ്രക്ഷുബ്ധമോ ഒമാന്‍ കടലില്‍ നേരിയതോ മിതമായതോ ആയിരിക്കും.

അബുദാബിയില്‍ പരമാവധി 23 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 17 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ദുബായില്‍ പരമാവധി 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 16 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഷാര്‍ജയില്‍ ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 14 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

The National Center of Meteorology (NCM) has issued a yellow alert for possible dust and light rain in the UAE. Cloudy weather and fog formation are also predicted in some areas.

#UAEWeather #WeatherForecast #YellowAlert #Dust #Rain #NCM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia