ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാജ്യത്തിന്റെ മുക്കാല്‍ ഭാഗവും കനത്ത മഴയെത്തുടര്‍ന്ന് വെള്ളത്തിലായി. മെട്രോ മനിലയും അനുബന്ധ സര്‍വീസുകളും സ്തംഭിച്ചു. നഗരത്തിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ലക്ഷക്കണക്കിനാളുകള്‍ കടുത്ത ദുരിതത്തിലായി. പോലീസും ദ്രുതകര്‍മ്മ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ബഹുനില കെട്ടിടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റും എത്തിക്കാന്‍ സൈന്യവും രംഗത്തുണ്ട്. ഇതിനിടെ മനിലയിലെ യൂണിവേഴ്സിറ്റി ഓഫ് സന്റോ തോമസ് ആശുപത്രിയിലെ താഴത്തെ നിലകള്‍ വെള്ളത്തിലായതിനെത്തുടര്‍ന്ന് രോഗികളെ അഞ്ചാം നിലയിലേയ്ക്ക് മാറ്റിയതായും റിപോര്‍ട്ടുണ്ട്.
രാജ്യത്തെ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞു. ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ സമീപപ്രദേശങ്ങളിലെ നിരവധി വീടുകള്‍ തകര്‍ന്നു. കനത്ത മഴമൂലം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.
English Summery
Manila: Twenty-two people, including seven missing, died as Tropical Storm Haiku triggered low pressure areas that drenched northern, central and southern Luzon,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


