മൂന്നാര്‍ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു; മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രാ നിരോധനം ഏര്‍പെടുത്തി
Sep 28, 2021, 17:35 IST
ഇടുക്കി: (www.kvartha.com 28.09.2021) മൂന്നാര്‍ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ട നിലയിലായിരുന്നു. റോഡില്‍ വീണ പാറകഷ്ണങ്ങള്‍ മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചത്. അതേസമയം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി.
രാവിലെ ആറ് മുതല്‍ വൈകിട്ട് 6.30 വരെ മാത്രമായിരിക്കും ഇതുവഴി ഗതാഗതം അനുവദിക്കുക. നേരത്തെ മണ്ണിടിഞ്ഞ് തടസപ്പെട്ടിരുന്ന ഗ്യാപ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ച് ഒരുമാസം തികയുന്നതിന് മുമ്പെയാണ് വീണ്ടും മലയിടഞ്ഞത്.
Keywords: Idukki, News, Kerala, Vehicles, Rain, Traffic, Munnar Gap Road, Traffic restored on Munnar Gap Road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.