Warning | കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് ഈ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയത്.
Aster mims 04/11/2022

ബുധനാഴ്ച(മെയ് 31)യും ജൂണ്‍ നാലിനും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

Warning | കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മീന്‍പിടിത്ത തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

അതിനാല്‍ ജൂണ്‍ മൂന്ന്, നാല് തീയതികളില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളിലും ബുധനാഴ്ചയും (മെയ് 31) ജൂണ്‍ നാലിനും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും മീന്‍പിടിത്തത്തിന് പോകരുതെന്ന് തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

Keywords:  Thiruvananthapuram, News, Kerala, Strong wind, Wind, Bad weather, Kerala-Lakshadweep coasts, Strong winds and bad weather on Kerala-Lakshadweep coasts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script