Rain | 3 ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മൂന്ന് മുതല്‍ നാല് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നെല്ല്, സോയബീന്‍, പരുത്തി, കരിമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്ന ദക്ഷിണേന്‍ഡ്യന്‍, സെന്‍ട്രല്‍, പടിഞ്ഞാറന്‍ ഇന്‍ഡ്യ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ സജീവമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Aster_MIMS

രാജ്യത്ത് പെയ്യുന്ന 70 ശതമാനം മഴയും കിട്ടുന്നത് മണ്‍സൂണ്‍ കാലയളവിലാണ്. കേരളമാണ് ആദ്യം മണ്‍സൂണ്‍ എത്തുന്ന സംസ്ഥാനങ്ങളിലൊന്ന്. ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണെത്തുക. ജൂണ്‍ 15ഓടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ മഴ പെയ്യും. അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത് മൂലം ഇക്കുറി മണ്‍സൂണ്‍ വൈകിയിരുന്നു. 

Rain | 3 ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Keywords: New Delhi, News, National, Rain, Monsoon, Stalled monsoon to pick pace in 3-4 days, say IMD officials.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia