SWISS-TOWER 24/07/2023

ഇനിയാരും ഷാരൂഖിനെ ദേശദ്രോഹിയെന്ന് വിളിക്കരുത്! ചെന്നൈ ദുരിത ബാധിതര്‍ക്ക് ഒരു കോടി സഹായവുമായി കിംഗ് ഖാന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 08.12.2015) ബോളീവുഡ് താരം ഷാരൂഖ് ഖാനെ ഇനിയാരും ദേശദ്രോഹിയെന്ന് വിളിക്കരുത്. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈയിലെ ജനങ്ങള്‍ക്ക് ഷാരൂഖ് ഒരു കോടി രൂപയാണ് സംഭാവന നല്‍കിയിരിക്കുന്നത്.

പിതാവ്, ഭര്‍ത്താവ്, നടന്‍, മനുഷ്യസ്‌നേഹി തുടങ്ങി ഏത് റോളിലും തിളങ്ങുന്ന വ്യക്തിത്വമാണ് ഷാരൂഖ്. അടുത്തിടെ രാജ്യത്തെ അസഹിഷ്ണുതയോടെ പ്രതികരിച്ച ഷാരൂഖിനെതിരെ കപട രാജ്യസ്‌നേഹികള്‍ വാളോങ്ങി രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ഷാരൂഖ് പണം സംഭാവന ചെയ്തിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റിന്റേയും ടീം ദില്‍ വാലേയുടേയും താല്പര്യാര്‍ത്ഥമാണ് സംഭാവന.

ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 245 പേരാണ് മരിച്ചത്. റോഡ്, വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ ഏറേക്കുറേ സ്തംഭിച്ച നിലയിലാണ്. നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിലായതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടുകള്‍ അടച്ചിട്ടിരുന്നു.

ഇനിയാരും ഷാരൂഖിനെ ദേശദ്രോഹിയെന്ന് വിളിക്കരുത്! ചെന്നൈ ദുരിത ബാധിതര്‍ക്ക് ഒരു കോടി സഹായവുമായി കിംഗ് ഖാന്‍


SUMMARY: Superstar Shah Rukh Khan has donated Rs 1 crore to the Chief Minister’s Public Relief Fund for the Chennai deluge victims on behalf of Red Chillies Entertainment and team “Dilwale”.

Keywords: Shah Rukh Khan, Chennai, Flood Victims, Chief Minister’s Public Relief Fund, Red Chillies Entertainment and team Dilwale,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia