Disaster | പേമാരി ദുരന്തത്തില്‍നിന്ന് കരകയറും മുന്‍പ് സ്‌പെയിനില്‍ വീണ്ടും പ്രളയഭീഷണി; സ്‌കൂളുകള്‍ അടച്ചു, കായിക മത്സരങ്ങള്‍ റദ്ദാക്കി, വന്‍ മുന്നൊരുക്കങ്ങള്‍

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തറഗോണയിലും മലാഗയിലും ആംബര്‍ അലര്‍ട്ട്.
● ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
● വിമാന സര്‍വ്വീസുകളേയും പേമാരി ബാധിച്ചു.
● മെട്രോ സര്‍വ്വീസുകളും നിര്‍ത്തി.
വലന്‍സിയ: (KVARTHA) കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു രണ്ട് ആഴ്ച മുന്‍പെത്തിയ സ്‌പെയിനിലെ പ്രളയം (Flood Alerts). 215 പേരുടെ ജീവനെടുത്ത ഈ പ്രളയത്തില്‍ കാണാതായ 23 പേര്‍ക്കായുള്ള തിരച്ചില്‍ ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഇപ്പോഴിതാ, ഒരു ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറും മുന്‍പ് വീണ്ടും സ്‌പെയിനില്‍ പുതിയ പേമാരി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഒരു സ്‌ക്വയര്‍ മീറ്ററിലേക്ക് 180 ലിറ്റര്‍ ജലം വീഴാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. അഞ്ച് മണിക്കൂറില്‍ മേഖലയില്‍ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുന്‍പുണ്ടായ പേമാരി പോലെ തന്നെ ശക്തമായ മഴയാണ് പെയ്യുകയെന്നും മുന്നറിയിപ്പ് വിശദമാക്കുന്നു.
വലന്‍സിയയെ രൂക്ഷമായി വലച്ച ആദ്യത്തെ പേമാരിയുടെ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് പിഴച്ചിരുന്നു. പിന്നാലെ പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാനെത്തിയ രാജാവിനും അധികൃതര്‍ക്കും നേരെ ചെളിയേറ് വരെ നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള മുന്‍ കരുതലുകളാണ് നിലവില്‍ സ്‌പെയിനില്‍ സ്വീകരിച്ചിട്ടുള്ളത്.
സ്‌പെയിനിലെ തെക്ക് കിഴക്കന്‍ മേഖലയിലേക്കാണ് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയത്. ഇതോടെ സ്‌പെയിനില്‍ സ്‌കൂളുകള്‍ അടച്ചു. ആന്‍ഡലൂസിയയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ഗ്വാഡല്‍ഹോര്‍സ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് പ്രാദേശിക ഭരണകൂടം ഒഴിപ്പിച്ചിട്ടുള്ളത്.
പലയിടങ്ങളിലും ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. അഴുക്ക് ചാലുകളിലും മറ്റും വലിയ രീതിയില്‍ ചെളിയും മറ്റും നിറഞ്ഞതിനാല്‍ നേരത്തെയുണ്ടായതിനേക്കാള്‍ ശക്തമായ പ്രളയമാണ് വരാന്‍ പോകുന്നതെന്നും മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വലന്‍സിയയിലും പരിസരമേഖലയിലും 20000ലേറെ സൈനികരും പൊലീസുകാരുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ളത്. മുന്‍പ്രളയം സാരമായി ബാധിച്ച ചിവയില്‍ കായിക മത്സരങ്ങള്‍ അടക്കം റദ്ദാക്കിയിട്ടുണ്ട്. കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആന്‍ഡലൂസിയയിലെ മലാഗയിലും സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയര്‍ന്ന 'ആംബര്‍ അലര്‍ട്ടാണ്' നല്‍കിയിട്ടുള്ളത്. വലന്‍സിയയില്‍ ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ടായി മാറിയിട്ടുണ്ട്.
സ്‌പെയിന്‍ കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതിനാല്‍ മലാഗയില്‍ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. മാഡ്രിഡുമായി മലാഗയിലേക്കുള്ള ഹൈ സ്പീഡ് റെയില്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. വ്യാഴാഴ്ച വരെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തി വച്ചിട്ടുള്ളത്. മലാഗ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളേയും പേമാരി മുന്നറിയിപ്പ് ബാധിച്ചിട്ടുണ്ട്. മെട്രോ സര്‍വ്വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.
#SpainFlood #climatechange #disaster #evacuation #weatherwarning