SWISS-TOWER 24/07/2023

യുഎഇയില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബുദാബി: (www.kvartha.com 18.11.2019) യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദ്വീപുകളിലും വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. രാജ്യത്ത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ 27 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. തീരപ്രദേശങ്ങളില്‍ 26 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും.

യുഎഇയില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Abu Dhabi, News, Gulf, World, Rain, Rough sea and rain forecast for UAE 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia