Warning | ന്യൂനമര്‍ദ്ദം: ഒമാനില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
● 5 മുതല്‍ 10 മില്ലിമീറ്റര്‍ വരെ മഴ പെയ്യും.
● വാദികള്‍ നിഞ്ഞൊഴുകാന്‍ സാധ്യത.
● ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.
മസ്ഖത്: (KVARTHA) ഒമാനില്‍ (Oman) ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (Weather Alert) . ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളുമാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച 20 മുതല്‍ 50 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴ തുടരും. അഞ്ച് മുതല്‍ പത്ത് മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം.
അല്‍ ഹാജര്‍ മലനിരകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 28 മുതല്‍ 37 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പൊടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ദൂരക്കാഴ്ച കുറയാന്‍ ഇടയാക്കും. വാദികള്‍ നിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
#OmanWeather #rainalert #Oman #weatherforecast #MiddleEast #AlHajarMountains