ഉരുള്‍പൊട്ടലില്‍ ഒരു മരണം; നാലുപേരെ കാണാതായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉരുള്‍പൊട്ടലില്‍ ഒരു മരണം; നാലുപേരെ കാണാതായി
കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഒരു മരണം. ഉരുള്‍പൊട്ടലില്‍ കാണാതായ ഒരുവീട്ടിലെ അഞ്ച്പേരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആനക്കാമ്പൊയ്‌ലിയില്‍ തുണ്ടത്തില്‍ ജോസഫിന്റെ മകനെയാണ്‌ കാണാതായത്. ബാക്കിയുള്ള നാലുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്‌.

കോഴിക്കോട് പുല്ലൂരാം പാറയിലും കണ്ണൂരില്‍ ഇരിട്ടിയിലുമാണ്‌ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന്‌ തടസം സൃഷ്ടിക്കുകയാണ്‌. 

അതേസമയം കണ്ണൂര്‍ പഴ്ശ്ശി ഡാം കരവിഞ്ഞൊഴുകി. ഇരിട്ടി, ഇരിക്കൂര്‍ ടൗണുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്‌ ഇരിട്ടിയിലെ 120ഓളം കടകളില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചു. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.

English Summery
One dead in heavy rain in Kozhikode 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia