Wayanad Landslide | വയനാട്ടില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടല്‍; 4 മൃതദേഹങ്ങള്‍ കണ്ടെത്തി; ദുരന്ത സ്ഥലത്ത് അടിയന്തരമായി എത്താന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം
വയനാട്: (KVARTHA) കല്‍പ്പറ്റ മേപ്പാടി മുണ്ടക്കൈയില്‍ (Kalpetta, Meppadi - Mundakai) രണ്ടിടത്തുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ (Massive Landslides) നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ക്ക് പരുക്കേറ്റതായും 400ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായുമാണ് (Families are Isolated) റിപോര്‍ട്. ചൊവ്വാഴ്ച (30.07.2024) പുലര്‍ചെ 2 മണിക്കാണ് ആദ്യ ഉരുള്‍പോട്ടല്‍ ഉണ്ടായത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും (Mountain Floods) പലസ്ഥലങ്ങളും ഒറ്റപ്പെട്ടു.
മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ. തിങ്കളാഴ്ച (29.07.2024) രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. നിരവധി ആളുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലേക്ക് ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം പോയിട്ടുണ്ട്. പ്രദേശത്തെ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. പ്രധാന പാലം തകര്‍ന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാകുന്നുവെന്നാണ് ലഭിക്കുന്ന സൂചന. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്ടറുകള്‍ എത്തും. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഹെലികോപ്ടര്‍ കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ടു.
ഇതിനിടെ ദുരന്ത സ്ഥലത്ത് അടിയന്തരമായി എത്തുന്നതിനായി മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അല്പസമയത്തിലകം എത്തിച്ചേരും. റവന്യു, പൊതുമരാമത്ത്, പട്ടിക ജാതി- പട്ടികവര്‍ഗം വകുപ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാര്‍ഗം വയനാട്ടില്‍ എത്തും.
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.
വയനാട് ഉരുള്‍പൊട്ടല്‍: എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും ഈ സംസ്ഥാനതല സംഘത്തിലുണ്ടാകും.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്‍ട്രോള്‍ റൂം: 8075401745
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം: 9995220557, 9037277026, 9447732827.