Weather Alert | സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യത

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ആറ് ജില്ലകളില്‍ മഴ (Rain) സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (Kerala State Disaster Management Authority - KSDMA) അറിയിപ്പ്. വ്യാഴാഴ്ച (08.08.2024) രാവിലെ 7 മണിക്ക് പുറപ്പെടുവിച്ച അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ രൂപപ്പെട്ട ന്യൂന മര്‍ദ്ദ പാത്തി നിലവില്‍ ദുര്‍ബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത രണ്ട് ദിവസം വ്യാപകമായി ഇടി/ മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.#KeralaWeather, #RainAlert, #LowPressureArea, #MonsoonUpdate, #IndiaWeather